ജെ.സി.ഐ. സുജൽ പദ്ധതി ഉൽഘാടനം ചെയ്തു

44

ഇരിങ്ങാലക്കുട:ജൂനിയർ ചേബർ ഇൻ്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. ആസ്പത്രിയിൽ ജെ.സി.ഐ. നാഷണൽ പ്രൊജക്ട് ആയ സുജൽ പദ്ധതി ജെ.സി.ഐ.ഇന്ത്യ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റ് സെനറ്റർ ഡോ.ബൂവാൻ റൂവാൽ ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻറ് മണി ലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആസ്പത്രി സൂപ്രണ്ട് ഡോ.മിനിമോൾ ,മുൻ പ്രസിഡൻറുമാരായ ജെൻസൻ ഫ്രാൻസീസ്, ജീസൻ.പി.ജെ. ,ടെൽസൺ കോട്ടോളി ,ജോർജ് പൂന്നേലിപറമ്പിൽ , സോൺ പ്രസിഡൻ്റ് ശ്രിജിത്ത് ശ്രീധർ, സെക്രട്ടറി ഡയസ് കാരാത്രക്കാരൻ ,ട്രഷറർ സഞ്ജു പട്ടത്ത്, എന്നിവർ പ്രസംഗിച്ചു .സുജൽ പദ്ധതിയുടെ ഭാഗമായി ആസ്പത്രിയിൽ ശുദ്ധജലം ലഭ്യമാകന്നതിന് വേണ്ട വാട്ടർ ഫിൽട്ടറുകൾ നൽകി.

Advertisement