ബ്ലോക്ക് പഞ്ചായത്ത് വിദ്യാർഥികൾക്ക് ഗോൾഡ് കോയിൻ വിതരണം നടത്തി

49
Advertisement

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിലെ 2019 -20 വർഷത്തിലെ എസ് എസ് എൽ സി പ്ലസ് ടു വിജയിച്ച് മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് വാങ്ങിയ പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 3 ഗ്രാം ഗോൾഡ് കോയിൻ വിതരണം നടത്തി. ചടങ്ങിൽ വൈസ് പ്രസിഡൻറ് മോഹനൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഷോർ പിടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ സ്വാഗതവും എസ് സി ഡി ഓ സുകന്യ നന്ദിയും പറഞ്ഞു.

Advertisement