തോരാത്ത മഴയിലും തളരാത്ത വിശ്വാസം

298

പുല്ലൂര്‍:ഊരകം പള്ളിയിലെ ഒരു മാസത്തെ ജപമാല ആചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് വ്യാഴാഴ്ച നടന്ന ജപമാല റാലിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വ്യത്യസ്തമായ നിറത്തിലുള്ള മെഴുകുതിരികളുമായി തോരാത്ത മഴയിലും തങങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു. 5 മണിക്ക് വികാരി ഫാ.പോള്‍.എ.അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടന്നു . തുടര്‍ന്ന് ജപമാല റാലിയും വി.കുര്‍ബ്ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും ഉണ്ടായിരുന്നു . ആഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് വികാരിയച്ചനും, കൈകാരന്‍മാരും,യൂണിറ്റ് പ്രസിഡന്റ്മാരും, സംഘടനാപ്രസിഡന്റ് മാരും നേതൃത്വം നല്‍കി.

 

Advertisement