വിദ്യാര്‍ത്ഥികള്‍ക്ക് ടീം ഇരിങ്ങാലക്കുടയുടെ തുണ.

278

ഇരിങ്ങാലക്കുട : പ്രളയത്തില്‍ വിദ്യാഭ്യാസം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് ടീം ഇരിങ്ങാലക്കുട തുണയായി.എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി. സ്‌കൂളിലാണ് നേതൃത്വത്തില്‍ പഠനോപകരണങ്ങളും വീടുകളിലേക്കുള്ള നിത്യോപയോഗ വസ്തുക്കളും വിതരണം ചെയ്തത്.ദുരിതാശ്വാസ പ്രവര്‍ത്തങ്ങളുടെ ഒന്നാം ഘട്ടത്തില്‍ ക്യാമ്പുകളിലേക്കും, രണ്ടാം ഘട്ടത്തില്‍ വെള്ളമിറങ്ങിയ വീടുകളിലേക്കും ടീം ഇരിങ്ങാലക്കുട ഭക്ഷ്യവസ്തുക്കളും ക്‌ളീനിംഗ് മെറ്റിരിയല്‍സും എത്തിച്ച് നല്‍കിയിരുന്നു.മൂന്നാം ഘട്ടത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സ്‌കൂളുകളിലെ അധ്യാപകരുടെ സഹായത്തോടെ സര്‍വ്വേ നടത്തി അത്യാവശ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കാനുള്ള ശ്രമത്തിലാണെന്നും ടീം ഇരിങ്ങാലക്കുടയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു.സജീവ്കുമാര്‍ കല്ലട, സന്ദീപ് പോത്താനി, മണികണ്ഠന്‍ പൂവ്വത്തുംകടവില്‍, സ്‌കൂളിലെ പ്രധാനാധ്യാപിക ദീപ ആന്റണി എന്നിവര്‍ സംസാരിച്ചു.സനല്‍ ദേവ്, പ്രവീണ്‍ ഷണ്‍മുഖന്‍, ജോബി ഗാന്ധിഗ്രാം, പി.ഡി ഷബീര്‍ഡീന്‍, എ.എം റോജില്‍, ജിത്തു ഇരിങ്ങാലക്കുട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement