ഹെൽത്ത് സൂപ്പർ വൈസർ പി.ആർ .സ്റ്റാൻലിക്ക് ആദരം

49

ഇരിങ്ങാലക്കുട :ആരോഗ്യ വകുപ്പിലെ 30 വർഷകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന മുനിസിപ്പൽ ഹെൽത്ത് സൂപ്പർ വൈസർ പി.ആർ. സ്റ്റാൻലിക്ക് ജെ.സി.ഐ.ജരിങ്ങാലക്കുട ആദരിച്ചു മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി പൊന്നാടയണിച്ച് മെമെൻ്റോ നൽകി ജെ.സി.ഐ.പ്രസിഡൻ്റ് മണിലാൽ.വി.ബി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻറുമാരായ ജെൻസൻ ഫ്രാൻസീസ്, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ലിഷോൺ ജോസ് കാട്ട്ള സെനറ്റർ ,നിസാർ അഷറഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സലീഷ്, വി.ബി. സാൻഡോ / വിസ്മയ എന്നിവർ പ്രസംഗിച്ചു.പി.ആർ.സ്റ്റാൻലി മറുപടി പ്രസംഗം നടത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ ശുചിത്വ പദ്ധതികൾ തുടങ്ങിയ എല്ലാ മേഖലകളിലും സജീവമായ ഇടപെടലുകൾ നടത്തിയ ബഹുമുഖ പ്രതിഭയാണ് സ്റ്റാൻലി എന്ന് ചെയർ പേഴ്സൺ അഭിപ്രായപ്പെട്ടു.

Advertisement