തൃശൂർ ജില്ലാ സീനിയർ ഖോ ഖോയിൽ ക്രൈസ്റ്റും മോർണിംഗ് സ്റ്റാറും വിജയികൾ

24

തൃശൂർ ജില്ലാ സീനിയർ ഖോ ഖോയിൽ ക്രൈസ്റ്റും മോർണിംഗ് സ്റ്റാറും വിജയികൾക്രൈസ്റ്റ് കോളേജിൽ നടത്തപെട്ട തൃശൂർ ജില്ലാ സീനിയർ ഖോ ഖോ മത്സരത്തിൽ പുരഷ വിഭാഗത്തിൽ ക്രൈസ്റ്റും വനിതാ വിഭാഗത്തിൽ മോർണിംഗ് സ്റ്റാറും വിജയികളായി. ശ്രീ വ്യാസ കോളേജ് വടക്കാഞ്ചേരി പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. മികച്ച കളിക്കാരനായി ക്രൈസ്റ്റ് കോളേജിന്റെ ഹരീശ്വർ തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടി. മോർണിംഗ് സ്റ്റാറിലെ രേവതി മികച്ച കളിക്കാരിയായി. രാവിലെ നടന്ന ഉത്കാടന ചടങ്ങിൽ ഖോ ഖോ അസോസിയേഷൻ പ്രസിഡന്റ്‌ സുഭാഷ് പുഴകൽ അധ്യക്ഷനായി. ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാൻഡിങ് കൌൺസിൽ അംഗം ശ്രീ ജെയ്സൺ പറേക്കാടൻ മത്സരം ഉത്കാടനo ചെയ്തു. ജില്ലാ ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ശ്രീ വിനോദ്, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ എന്നിവർ ആശംസകൾ അർപ്പിച്ചു. ടൂർണമെന്റ് കൺവീനറൂം ക്രൈസ്റ്റ് കോളേജ് ബി പി ഇ ഡിപ്പാർട്മെന്റ് അധ്യാപകനുമായ ശ്രീ ജാവിയോ ജോസ് നന്ദി അറിയിച്ചു.

Advertisement