പുല്ലൂര്‍ ഗ്രാമീണ വായനശാല കെട്ടിടം എം.എല്‍.എ.പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു

100

പുല്ലൂര്‍:എഴുപതു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന പുല്ലൂര്‍ ഗ്രാമീണ വായനശാലയുടെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം എംഎല്‍എയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പുതുക്കിയ കെട്ടിടം എംഎല്‍എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമീണ വായനശാല സെക്രട്ടറി സുരേഷ് എ.വി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലതാ ചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. അശോകന്‍ ചെരുവില്‍ ,മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മണി സജയന്‍, മുരിയാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് പി.വി, ആദ്യകാല സെക്രട്ടറി കെ.പി ദിനകരന്‍ മാസ്റ്റര്‍ ,ആദ്യകാല പ്രസിഡന്റ് കെ.സി ഗംഗാധരന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ഓവര്‍സിയര്‍ അഞ്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.ജി മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും ഗ്രാമീണ വായനശാല ട്രഷറര്‍ ശശി സി.ടി നന്ദിയും പറഞ്ഞു.

Advertisement