ഇരിങ്ങാലക്കുടയിൽ “യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച് ” speak young സംഘടിപ്പിച്ചു

65
Advertisement

ഇരിങ്ങാലക്കുട:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ “യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച് ” speak young സംഘടിപ്പിച്ചു. മണ്ഡലടിസ്ഥാനത്തിൽ ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവതി യുവാക്കൾ പങ്കെടുത്തു. യുവജന കാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ അരുണൻ, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ജിഷ ജോബി,ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ:ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പിന്നിക്കപ്പറമ്പിൽ, പടിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ, കാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി വി ലത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ വി എം കമറുദ്ദീൻ നഗര സഭ കൗൺസിലർ സഞ്ജയ്, യൂത്ത് കോഡിനേറ്റർമാർ പ്രവീൺസ് ഞാറ്റുവെട്ടി,വി എസ് സുബീഷ്, കെ ആർ മണി, സുമിത്ത് കെ എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement