അതിജീവനത്തിന് ജ്യോതിസ് കോളേജ് വിദ്യാർഥികൾ സ്വയംതൊഴിൽ പരിശീലനത്തിൽ

31
Advertisement

ഇരിങ്ങാലക്കുട : ജ്യോതിസ് കോളേജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൊറോണക്കാലത്തെ അതിജീവിക്കാൻ വേണ്ടി പത്തോളം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൻ്റെ പരിശീലന കളരി സംഘടിപ്പിച്ചു .ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്‌തു .അക്കാഡമിക് കോഡിനേറ്റർ കുമാർ .സി.കെ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബിജു പൗലോസ്, ഹുസൈൻ.എം .എ എന്നിവർ ആശംസകളർപ്പിച്ചും.വിദ്യാർത്ഥി പ്രതിനിധിയും ഇ. ഡി ക്ലബ്ബ് സെക്രട്ടറിയുമായ റഹിയാനത്ത് നന്ദിയും പറഞ്ഞു. ചാലക്കുടി സെൻറർ ഫോർ ആൾട്ടർ നേറ്റീവ് ലേണിങ് ആൻഡ് ലിവിംഗിൻ്റെ ഡയറക്ടർ വർഗീസ് പോൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി.

Advertisement