യാത്രയയപ്പ് സമ്മേളനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

134

കാട്ടൂർ: ഗവ: സ്ക്കൂളിൽ നിന്നും മാർച്ച് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന മണിലാൽ മാസ്റ്ററുടെ യാത്രയയപ്പ് യോഗവും ഡോ എപിജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെൻ്റ് ദേശീയ അവാർഡ് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കെ. എം ആഷിഫക്ക് അനുമോദന ചടങ്ങും ഇന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സ്ക്കൂളിൽ സംഘടിപ്പിച്ചു.ചടങ്ങിൽ പ്രധാനധ്യാപിക വി. എസ് ബീന ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ട് അനിൽ കാട്ടിക്കുളം അദ്ധ്യക്ഷനായിരുന്നു. ഒ. എസ്. എ വൈസ് പ്രസിഡണ്ട് ഫൈസൽ ആശംസകൾ നേർന്ന് സംസാരിച്ചു. സീനിയർ അദ്ധ്യാപിക കെ.വി ശ്രീകല നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ഒ. എസ്. എ പ്രതിനിധികളായ മഞ്ജു, സൗമ്യൻ എന്നിവർ പങ്കെടുത്തു.

Advertisement