ജെസിഐ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു ജെസിഐ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു

325
Advertisement

ഇരിങ്ങാലക്കു :  ജെസിഐ ഇരിങ്ങാലക്കുട 15-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനം ജെസിഐ നാഷ്ണല്‍ പ്രസിഡന്റ് ഷിരിഷ് ഡുണ്ടു നിര്‍വ്വഹിച്ചു. കരുവന്നൂര്‍ പ്രളയത്തെ തുടര്‍ന്ന് വീട് നാമവശേഷമായി നിര്യാതനായ ഷാജഹാന്റെ മകന്‍ നൈനാന്‍ ചെമ്മണ്ടയില്‍, കിഡ്‌നി രോഗബാധിതനായ തൃശ്ശൂര്‍ കുട്ടന്‍ മകന്‍ വിനയനും താക്കോല്‍ നല്‍കി. 600 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ട് വീടുകളാണ് ജെസിഐ ഇരിങ്ങാലക്കുട നിര്‍മ്മിച്ച് നല്‍കിയത്. ചാപ്റ്റര്‍ പ്രസിഡന്റ് ഷിജു പ്രോജക്ട് ഡയറക്ടര്‍ നിസ്സാര്‍ അഷറഫ് പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, സെക്രട്ടറി സലീഷ് കുമാര്‍ വി.ബി. ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ.ജോണ്‍ നിധിന്‍ തോമാസ് സോണ്‍ പ്രസിഡന്റ് രജനീഷ് അവിയന്‍ മുന്‍ പ്രസിഡന്റ്മാരായ അഡ്വ. ഹോബി ജോളി, ലിഷോണ്‍ ജോസ്, ജിസന്‍ പി.ജെ,.ജോര്‍ജ്ജ് പുനേലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement