വാരിയർ സമാജം ജില്ല കലോത്സവം നടന്നു

93

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം തൃശൂർ ജില്ല കലോത്സവം ഓൺലൈനായി നടന്നു . കാരിക്കേച്ചറിസ്റ്റ് ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.വി. ധരണീധരൻ അധ്യക്ഷത വഹിച്ചു. കെ.വി.ചന്ദ്രൻ, പി.വി.ശങ്കരനുണ്ണി, രമ ഉണ്ണികൃഷ്ണൻ, എ.സി. സുരേഷ്, സുശീല വേണു ഗോപാലൻ, സി.വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 8 യൂണിറ്റുകളിൽ നിന്നായി വിവിധ കലാപരിപാടികളിലായി 145 പേർ പങ്കെടുത്തു.

Advertisement