റോഡ് യാത്ര സുഗമമാക്കാനായി ദിശാ ബോർഡുകൾ ശുചീകരിച്ച് വിദ്യ എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം

58

ഇരിങ്ങാലക്കുട :റോഡ് യാത്രക്കാർക്ക് കൃത്യമായി ദിശ കാണിക്കാനായി പൊതുമരാമത്ത് വിഭാഗവും കേരള ടൂറിസo വിഭാഗവും സ്ഥാപിച്ച ദിശാ ബോർഡുകൾ ശുചീകരിക്കുന്ന യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ് നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ .പൊതുമരാമത്ത് വിഭാഗമായി സഹകരിച്ച് ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട ചന്തക്കുന്ന് ,കോണത്തുകുന്ന് മേഖലകളിലെ ബോർഡുകൾ സംഘം ശുചീകരിച്ചു .അഖിൽ ജോയ് ,ഡാർവിൻ സി ജെ ,ആൽഫ്രഡ് ജി കൊടിയൻ ,അൽകേഷ കുമാർ പി എസ് എന്നിവരാണ് നേതൃത്വം നൽകിയത് .പൊതുമാരാമത്ത് വിഭാഗവുമായി ചേർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് വിദ്യ കോളേജ് എൻ എസ് എസ് പ്രൊഗ്രാം ഓഫീസർമാരായ ഡോ സുനീഷ് ഇ ,സിൻ്റോ പി എ ,ചിത്ര എം എന്നിവർ അറിയിച്ചു .

Advertisement