ഇരിങ്ങാലക്കുട നഗരസഭ മുന്‍കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ നിര്യാതയായി

176
Advertisement

ഇരിങ്ങാലക്കുട: നഗരസഭ മുന്‍കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ നിര്യാതയായി.ഇരിങ്ങാലക്കുട നഗരസഭ മുന്‍ കൗണ്‍സിലരായിരുന്ന കണ്ഠേശ്വരം തൊണ്ടുപറമ്പില്‍ ദിവാകരന്റെ ഭാര്യ സരസ്വതി ദിവാകരന്‍(64) അന്തരിച്ചു. 2010-15 കാലയളവില്‍ നഗരസഭ ഭരണ സമിതി അംഗമായിരിക്കെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു.കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട്, മഹിള കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ വനിത സെക്രട്ടറി, കണ്ഠേശ്വരം ക്ഷേത്രം മാതൃ സമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.പരേതനായ ശ്രീനിവാസന്‍ മകനാണ്.സംസ്‌കാരം ശനിയാഴ്ച്ച 3 ന് വീട്ടുവളപ്പില്‍ നടന്നു .

Advertisement