പോലീസ് സ്‌റ്റേഷനിലേക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു

58

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിത് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലേക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു. വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ് റീജിണല്‍ െചയര്‍മാന്‍ ബാബു
കൂവ്വക്കാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. സി.ഐ അനീഷ് കരീം,ലയണ്‍സ് ക്ലബ്ബ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ.കെ.ജി അജയ്കുമാര്‍, സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ക്ലബ് സെക്രട്ടറി സതീശന്‍ നീലങ്കാട്ടില്‍, ട്രഷറര്‍ പോള്‍സന്‍ കല്ലൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. വിശ്വനാഥമേനോന്‍, സി.ജെ ആന്റോ, റോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement