ആനന്ദപുരത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

22

ഇരിങ്ങാലക്കുട: ബ്ലോക്ക്‌പഞ്ചായത്ത്‌ ആനന്ദപുരം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർഥി ഷീന രാജന്റെ വിജയം സുനിശ്ചിതമാക്കുന്നതിനും പ്രചരണപ്രവർത്തനങ്ങൾ എകോപിപ്പിക്കുകയുംചെയ്യുന്നതിന് ആനന്ദപുരത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട മുൻ എം എൽ എ പ്രൊഫ :കെ യു അരുണൻ ഉദ്ഘാടനം ചെയ്തു. സി പി ഐ എം മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഷീനരാജൻ, ഉല്ലാസ് കളക്കാട്ട്, ടി ജി ശങ്കരനാരായണൻ, ലതചന്ദ്രൻ,ആർ എൽ ശ്രീലാൽ, കെ കെ സുരേഷ് ബാബു,എം ബി രാജുമാസ്റ്റർ,എ വി അജയൻ,എൻ ബി പവിത്രൻ,ടി പ്രസാദ്,പി കെ മനുമോഹൻ,അഡ്വ :കെ എ മനോഹരൻ, പി ആർ ബാലൻ, മുരിയാട് പഞ്ചായത്ത്‌ അംഗങ്ങളായ കെ യു വിജയൻ, രതിഗോപി, എ എസ് സുനിൽകുമാർ, നിജിവത്സൻ എന്നിവർ സംസാരിച്ചു.

Advertisement