വിജയോത്സവവും യാത്രയയപ്പു സമ്മേളനവും നടന്നു

46
Advertisement

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ വിജയോത്സവവും അനധ്യാപിക മേഴ്സി പി എ യുടെ യാത്രയയപ്പു സമ്മേളനവും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച സംഘടിപ്പിക്കുകയുണ്ടായി. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ജെയ്സൺ കാരപറമ്പിൽ അധ്യക്ഷത വഹിച്ചു. വിജയോത്സവ് മാഗസിൻ വെരി .റെവ.മോൺ. ജോസ് മഞ്ഞളി പ്രകാശനം ചെയ്തു. ഡി.ഇ.ഒ മനോജ് കുമാർ പി വി , അഡ്വ.കെ ആർ വിജയ , പോൾ ചെമ്പകശ്ശേരി ,സിസ്റ്റർ മെറീന,സിസ്റ്റർ ഫ്ലോറൻസ് ,സിസ്റ്റർ ഗ്രേയ്സ് മരിയ, ജൂലി ജെയിംസ്, കുമാരി ഐഷാനിബ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ലൈസ,സിസ്റ്റർ ജീസ് റോസ് , സിസ്റ്റർ സുമംഗള സിസ്റ്റർ ധന്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് ലെറ്റ് ഏവർക്കും സ്വാഗതമാശംസിച്ചു. നിരവധി സ്കോളർഷിപ്പുകളുടെ സമ്മാനദാനവും നടത്തുകയുണ്ടായി. റോസ് മോൾ സ്റ്റാൻലി നന്ദി രേഖപ്പെടുത്തി. ചടങ്ങുകൾ യൂട്യൂബ് ലൈവായി സംപ്രേഷണം ചെയ്യുകയുണ്ടായി.

Advertisement