സഹകരണപ്രസ്ഥാനം ഷീ സ്മാര്‍ട്ടാകും

317

ഇരിങ്ങാലക്കുട : കുടുംബശ്രീ -വനിത അംഗ സംഘങ്ങള്‍ -സഹകരണ സംരഭകത്വ ഗ്രൂപ്പിന് തൃശ്ശൂര്‍ ജില്ലയില്‍ തുടക്കം കുറിക്കുന്നു. തൃശ്ശൂര്‍ റീഡണല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ – വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍സംരഭകത്വം ആരംഭിക്കുന്നു. ഇതിനോടനുബന്ധിച്ച് സൊസൈറ്റിയുടെ ഓഫീസിനോട് ചേര്‍ന്ന് കോ-ഓപ്പറേറ്റീവ് ഷീ സ്മാര്‍ട്ട് എന്ന ഓഫീസ് നിലവില്‍ വരും ഇതിന് കീഴില്‍ 8 അനുബന്ധ സര്‍വ്വീസുകള്‍ ഉണ്ടാകുകയും ചെയ്യും. ഈ സംരംഭത്തില്‍ ഏകദേശം 60 ജീവനക്കാര്‍ ഉണ്ടായിരിക്കും. സഹകരണ ഷീ സ്മാര്‍ട്ടിന്‍ കീഴിലള്ള സഹകരണ ഷീ ഫ്രെന്റ്‌ലി വഴി എല്ലാ ജോലികളും ഇവര്‍ ചെയ്യും. ഒരു ഫോണ്‍ കോള്‍ മതി ഷീ ഫ്രെന്റ്‌ലി നിങ്ങളുടെ വീട്ടില്‍, കമ്പനികളില്‍, ഓഫീസില്‍ എന്നിവിടങ്ങളില്‍ ഇവര്‍ എത്തും. ജില്ലയില്‍ എവിടെ വേണമെങ്കിലും ഷീ സ്മാര്‍ട്ട് എത്തി ചേരും. ഇതിന്റെ പ്രാരംഭ ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച (18-9-2019) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട വനിത പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍വ്വഹിക്കുമെന്ന് പ്രസിഡന്റ് പി.കെ.ഭാസി, വൈസ്.പ്രസിഡന്റ് അജോജോണ്‍, സെക്രട്ടറി ഹില.പി..എച്ച്, അജിത്കുമാര്‍.കെ., ഭാസി.ടി.കെ., ഇബ്രാഹിം.കെ.എം., ഹാജിറ റഷീദ്, അംബിക.എം.എ., ബഷീര്‍ എം.എ., പ്രീതി ഇ.എ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement