ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു

40

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്റ്റ് 318-ഡിയുടെ സേവ് ലൈഫ്
പദ്ധതിയുടെ ഭാഗമായി വെളളാങ്കല്ലൂര്‍ ഗവ. പ്രാഥമികാരോഗ്യ
കേന്ദ്രത്തിലേക്ക് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ
മരുന്നും വിതരണം ചെയ്തു. വിതരണോദ്ഘാടനം വെളളാങ്കല്ലൂര്‍ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ നിര്‍വഹിച്ചു.
കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണി
അധ്യക്ഷത വഹിച്ചു. വെളളാങ്കല്ലൂര്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.
അജിത്ത് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും
ഏറ്റുവാങ്ങി. യോഗത്തില്‍ ജയന്‍ നമ്പൂതിരി, ഡോ. ലേഖ, ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement