സ്പെഷ്യൽ സബ് ജയിലിൽ വായനാ സൗകര്യം ഒരുക്കി തവനിഷ്

58

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ തടവ്പുള്ളികൾക്ക് വായനക്ക് സൗകര്യം ഒരുക്കി. ജയിലിലേക്ക് ടേബിളും കസേരകളും പുസ്‌തകങ്ങളും നൽകിയാണ് തവനിഷ് ഇത്തരത്തിൽ സൗകര്യം ഒരുക്കിയത്. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ ജോയ് പീണിക്കപ്പറമ്പിൽ സാധനങ്ങൾ ജയിൽ സൂപ്രണ്ട് ശ്രീ അൻവർ റാവുത്തർക്ക് കൈമാറി. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റേഴ്‌സ് ആയ പ്രൊഫ. മുവിഷ് മുരളി, പ്രൊഫ. അൽവിൻ തോമസ്, പ്രൊഫ. റീജ യൂജിൻ, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ഹാഫിസ്, കരിഷ്മ പയസ്, രാഫെൽ ഷാജു , ആന്റണി അതുൽ, അബിൻ പോൾ എന്നിവർ പങ്കെടുത്തു.

Advertisement