2019-20 സാമ്പത്തികവര്‍ഷത്തെ ആദ്യ വര്‍ക്കിംങ് ഗ്രൂപ്പ് യോഗം നടന്നു

69

പെരിഞ്ഞനം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തികവര്‍ഷത്തെ പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ വര്‍ക്കിംങ് ഗ്രൂപ്പ് യോഗം പെരിഞ്ഞനം കമ്മ്യൂണിറ്റിഹാളില്‍ എം.എല്‍.എ.ടൈസന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജിത്ത് 4 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി അദ്ധ്യക്ഷ പ്രസംഗം നടത്തി. ആസൂത്രണസമിതി ഉപാദ്യക്ഷന്‍ എന്‍.ആര്‍.ഹര്‍ഷകുമാര്‍ പദ്ധതി വിശദീകരണം ചെയ്തു. സെക്രട്ടറി വി.പി.സുജാത പദ്ധതി പൂര്‍ത്തീകരിക്കുന്ന ഘട്ടങ്ങള്‍ വിശദീകരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ.ഗിരിജ, ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.സതീശന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വൈസ്പ്രസിഡന്റ് സ്മിതഷാജി സ്വാഗതം പറഞ്ഞു.

Advertisement