കിടപ്പ് രോഗികൾക്ക് സമ്മാനങ്ങൾ നൽകി പാലിയേറ്റിവ് ദിനം ആചരിച്ചു

89

ഇരിങ്ങാലക്കുട:പാലിയേറ്റിവ് കെയർ ദിനത്തോടനുബദ്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയും ഗവ. ഹോസ്പിറ്റലിലെ പാലിയേറ്റിവ് വിഭാഗവും ജെ.സി.ഐ ഇരിങ്ങാലക്കുടയും ചേർന്ന് പാലിയേറ്റിവ് ദിനം ആചരിച്ചു.മുനിസിപ്പൽ അതിർത്തിയിലെ നാൽപ്പതോളം കിടപ്പ് രോഗികൾക്ക് സമ്മാനങ്ങൾ നൽകി പാലിയേറ്റിവ് ദിനത്തിൻ്റെ ഉൽഘാടനം ഇരുപത്തിയൊന്നാം വാർഡിലെ രജിതക്ക് സമ്മാനം നൽകി മുനിസിപ്പൽ ചെയർ പേഴ്സൻ സോണിയ ഗിരി നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴസൺ അംബിക പള്ളിപുറത്ത് ,വാർഡ് കൗൺസിലർ മിനി സണ്ണി, ജെ.സി.ഐ പ്രസിഡൻ്റ് മണിലാൽ വി.ബി ,ജെ.സി.ഐ മുൻ പ്രസിഡൻറുമാരായ ജെൻസൻ ഫ്രാൻസിസ് ,ടെൽസൺ കോട്ടോളി, ജിസൻ പി.ജെ.,സെക്രട്ടറി ഡയസ് കാരാത്രക്കാരൻ ,പാലിയേറ്റിവ് കെയർ ഭാരവാഹി ജോളി എന്നിവർ പ്രസംഗിച്ചു.

Advertisement