Advertisement

ഇരിങ്ങാലക്കുട: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല സമ്മേളനം ജനുവരി 16 ശനിയാഴ്ച രാവിലെ 10 ന് പനങ്ങാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് സജിൻ.ആർ. കൃഷ്ണൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെകട്ടറി എൻ.വി. മധു മുഖ്യപ്രഭാഷണം നടത്തും. യാത്രയയപ്പ്, ആദരണം, അവാർഡ് വിതരണം, തെരെഞ്ഞെടുപ്പ് എന്നിവയും ഉണ്ടായിരിക്കുമെന്ന് ജില്ല സെക്രട്ടറി പി.എ. ബിജു അറിയിച്ചു.