പടിയൂർ ഗ്രാമപഞ്ചായത്തിന്റേയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി

24

ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്തിന്റേയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി.കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 10 ഓളം വരുന്ന ഡയാലിസിസ് രോഗികൾ ഡയാലിസിസ് കിറ്റുകൾ നൽകി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജിജു അശോകൻ ,ജോയ് ആലുക്കാസ് മാനേജർ ജെയ്സൺ, സ്റ്റാഫുകളായ സുഷിൽ, ലെവിൻ , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമാരായ ജയശ്രീലാൽ, ലിജി രതീഷ്, ടി.വി. വിബിൻ, വാർഡ് മെമ്പർമാരായ സുനന്ദ ഉണ്ണികൃഷ്ണൻ, നിഷ പ്രനീഷ്, ജോയ്സി ആന്റണി, സെക്രട്ടറി ഷാജൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement