ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എം.ജെ.എഫ് അംഗങ്ങളെ ആദരിച്ചു

49

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍
എം.ജെ.എഫ് അംഗങ്ങളെ ആദരിച്ചു.ലയണ്‍സ് ക്ലബ്ബ് സ്ഥാപകനായ മെല്‍വില്‍
ജോണിന്റെ ജന്മദിനത്തിലാണ് ആദരണം സംഘടിപ്പിച്ചത്.ആദരണ സമ്മേളനം ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മോറേലി ഉല്‍ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരും എം.ജെ.എഫ് അംഗങ്ങളുമായ അഡ്വ.ടി.ജെ തോമാസ്,തോമാച്ചന്‍ വെള്ളാനിക്കാരന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,മുന്‍ കാബിനറ്റ് സെക്രട്ടറിയും എം.ജെ.എഫ് അംഗവുമായ അഡ്വ.എംസണ്‍, എം.ജെ.എഫ് അംഗങ്ങളായ പോള്‍ തോമസ് മാവേലി,ജോസ് തെക്കേതല എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ് സ്വാഗതവും,ട്രഷറര്‍ ജോണ്‍ തോമസ് നന്ദിയും
പറഞ്ഞു.

Advertisement