ഇരിങ്ങാലക്കുടക്കാരൻ സെബി മാളിയേക്കലിന് വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരം

182

ഇരിങ്ങാലക്കുട :സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് അച്ചടി വിഭാഗത്തിൽ ദീപിക പത്രാധിപസമിതി അംഗം സെബി മാളിയേക്കൽ അർഹനായതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം .സി ജോസഫൈൻ പത്രസമ്മേളനത്തിൽ അറിയിച്ചു .25000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങിയതാണ് പുരസ്‌കാരം .കാലുകൊണ്ട് കാറോടിക്കുന്ന ആദ്യ വനിതയാകാൻ ഹൈക്കോടതിയുടെ നീതി തേടി ജന ശ്രദ്ധ നേടിയ ,ഇരു കൈകളുമില്ലാത്ത ഗ്രാഫിക് ഡിസൈനർ കൂടിയായ ജിലു മരിയറ്റ് തോമസിനെക്കുറിച്ചുള്ള വാർത്തയാണ് സെബി മാളിയേക്കലിനെ അവാർഡിന് അർഹനാക്കിയത് .ദീപിക തൃശൂർ യൂണിറ്റിൽ സബ് എഡിറ്ററാണ് സെബി മാളിയേക്കൽ ,ഇരിങ്ങാലക്കുട കടുപ്പശ്ശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും മകനാണ് .ഭാര്യ ആഞ്ചിൽ കൊടുങ്ങല്ലൂർ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ് .മക്കൾ :അന്ന തെരേസ്(ഡോൺ ബോസ്കോ ഇരിങ്ങാലക്കുട ) ,ആഗ്നസ് മേരി.

Advertisement