ഹൃദയ പാലിയേറ്റീവ് കെയറിന് ഇരിങ്ങാലക്കുടയില്‍ കേന്ദ്ര ഓഫിസ്

ഇരിങ്ങാലക്കുട : നിരാലംബരും തീര്‍ത്തും അവശരുമായ കിടപ്പുരോഗികളെ ഭവനങ്ങളില്‍ ചെന്ന് സൗജന്യമായി ശുശ്രൂഷിക്കുന്ന മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ് ട്രസ്റ്റിന് ഇരിങ്ങാലക്കുട നഗരത്തില്‍ കേന്ദ്രമന്ദിരവും പാലിയേറ്റീവ് കെയര്‍ സെന്ററും നാളെ (നവംബർ 21) ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദിരം ഹൃദയ പാലിയേറ്റീവ് കെയറിന്റെ വെള്ളിക്കുളങ്ങര, കൊടകര, ചാലക്കുടി, മാള, ഇരിങ്ങാലക്കുട മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് ഉപയോഗപ്പെടുത്തുക.നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സമ്മേളനം തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതവും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉപഹാര സമര്‍പ്പണവും കെഎസ്ഇ എക്‌സിക്യൂട്ടിവ് ഡയറക്ടറും ഐടിയു ബാങ്ക് ചെയര്‍മാനുമായ എം. പി. ജാക്‌സണ്‍ ശിലാഫലകം അനാച്ഛാദനകര്‍മവും നിര്‍വഹിക്കും. ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി നന്ദി അര്‍പ്പിക്കുന്നതാണ്.കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കത്തീഡ്രല്‍ ട്രസ്റ്റി ജിയോ പോള്‍ തട്ടില്‍, 15-ാം വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി എന്നിവര്‍ പ്രസംഗിക്കും.കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 2700 ല്‍പരം രോഗികള്‍ക്ക് സാന്ത്വന പരിചരണം ഒരുക്കുന്നതിന് ഹൃദയ പാലിയേറ്റീവിന് കഴിഞ്ഞിട്ടുണ്ട്. 33 ഡോക്ടര്‍മാരും 40 നഴ്‌സുമാരും 300 വോളന്റിയര്‍മാരും 12 സ്ഥിര ജോലിക്കാരും ഇപ്പോള്‍ സൗജന്യ സേവനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. മാത്രമല്ല കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ 290 അംഗങ്ങളെ ഉള്‍പ്പെടുത്തി ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇതുവരെ 15 കൊറോണ ബാധിതരുടെ മരണാനന്തര ചടങ്ങുകളില്‍ ഈ സംഘം സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. 35 ല്‍പരം യുവവൈദികരും ചെറുപ്പക്കാരും ഉള്‍പ്പെട്ടതാണ് ഈ ടീം.ആംബുലന്‍സ്, ഫ്രീസര്‍ എന്നിവയും രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും സൗജന്യമായി നല്‍കിവരുന്ന ഹൃദയ പാലിയേറ്റീവ് കെയര്‍ ഇപ്പോള്‍ ഫിസിയോതെറാപ്പി സൗകര്യങ്ങളും അത്യാഹിത സേവന സംവിധാനങ്ങളും കോവിഡ്-19 ഡെത്ത് മാനേജ്‌മെന്റ് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. 3 കോടിയില്‍ അധികം രൂപ ഇതുവരെ ചെലവഴിച്ചതായി ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി അറിയിച്ചു. ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. ടോം വടക്കന്‍, ഫാ. ഫ്രാങ്കോ പറപ്പുള്ളി, ഫാ. റീസ് വടാശ്ശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കോവിഡ്-19 ന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടക്കുക.

Hot this week

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

Topics

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം: മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ...

ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ്

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ...
spot_img

Related Articles

Popular Categories

spot_imgspot_img