ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്‌സില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

251
Advertisement

ഇരിങ്ങാലക്കുട : ഒക്ടോബര്‍ 31 ദേശീയോദ്ഗ്രഥനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ സൗജന്യ നേത്ര ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ ഹോസ്പിറ്റല്‍ ഒപ്‌റ്റോമെട്രിസ്റ്റ് മോളി തോമസ് ക്യാമ്പിനു നേതൃത്വം നല്‍കി. ദേശീയോദ്ഗ്രഥനദിനത്തിന്റെ ഭാഗമായി പട്ടേല്‍ അനുസ്മരണവും, ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കല്‍, റാലി, എന്നിവയും സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍മാരായ ബീന.സി.എ., ഡോ.ബിനു.ടി.വി. എന്നിവര്‍ നേതൃത്വം നല്‍കി.