വൈഗക്കും വൈഷ്ണക്കും ഇനി സ്വന്തം വീട്ടിലെ TV കണ്ട് പഠിക്കാം

74
Advertisement

ഇരിങ്ങാലക്കുട :സി പി ഐ എം വെറ്റിലമൂല ബ്രാഞ്ച് കമ്മറ്റിയാണ് വിദ്യാർത്ഥിനികൾക്ക് TV വാങ്ങി നൽകിയത് ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ തൊഴിൽ നഷ്ടപ്പെട്ട പിതാവിന് TV വാങ്ങി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് സി പി എം പ്രർത്തകർ കൈത്താങ്ങായി മാറിയത്. പുല്ലൂർ ഊരകത്ത് ചിറയ്ക്കൽ സൂരജ് രൂപ ദമ്പതികളുടെ മക്കളായ വൈഗ, വൈഷ്ണ എന്നിവർക്കാണ് Tv നൽകിയത്. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് വൈഗ. വൈഷ്ണ ഇതേ സ്കൂളിൽ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. സി പി എം വെറ്റിലമൂല ബ്രാഞ്ചിന്റെ പ്രവർത്തന പരിധിയായ മുരിയാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ താമസക്കാരായവരിൽ നിന്നാണ് ഗുണപോക്താവിനെ തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ TV കൈമാറി. മനീഷ് പാറയിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. സി പി എം ലോക്കൽ സെക്രട്ടറി കെ ജി മോഹനൻ മാസ്റ്റർ, ജോസ് ജെ ചിറ്റിലപ്പിള്ളി, ശശിധരൻ തേറാട്ടിൽ, എ ജെ കൃഷ്ണപ്രസാദ്, ഡെൽവിൻ അച്ചങ്ങാടൻ എന്നിവർ സംസാരിച്ചു.

Advertisement