വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് കേസിൽ അച്ഛനും മകനും അറസ്റ്റിൽ

150

വെള്ളാങ്ങല്ലൂർ: ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കോണത്തുകുന്ന് വലിയവീട്ടിൽ സെയ്തു (68), മുഹമദ് ഫാസിൽ (36) എന്നിവരാണ് അറസ്റ്റിലായത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് ഓഫീസില്‍ കയറി ചെന്ന് അകാരണമായി പഞ്ചായത്ത് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു .ജൂലൈ 30 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം ജെ ജിജോ, എസ് ഐ പി ജി അനൂപ്, എ എസ് ഐ സലിം, അനൂപ് ലാലൻ ,വൈശാഖ് മംഗലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Advertisement