ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു

270
Advertisement

പട്ടേപ്പാടം. കേരള പുലയര്‍ മഹാസഭ കുന്നുമ്മല്‍ക്കാട് ശാഖയുടെ കുടുംബ സംഗമം കെ.പി.എം.എസ് വെള്ളാംങ്കല്ലൂര്‍ ഏരിയാ പ്രസിഡണ്ട് ശ്രീ ശശി കോട്ടോളി ഉല്‍ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എന്‍.ആര്‍. ആര്യ, അനന്ദു കൃഷ്ണന്‍ എന്നിവര്‍ക്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആമീന അബ്ദുള്‍ ഖാദര്‍ എന്റോവ്‌മെന്റ് നല്‍കി ആദരിച്ചു. സന്തോഷ് ഇടയിലപ്പുര, പി എന്‍ സുരന്‍, പി വി.അയ്യപ്പന്‍, എന്‍ വി, ഹരിദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശാഖാ പ്രസിഡണ്ട് രാജു നടവരമ്പത്തുക്കാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംഗീത രഞ്ജിത്ത് സ്വാഗതവും, സരിത ജോഷി നന്ദിയും പറഞ്ഞു.