മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു:

425

ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (mss) ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ സാന്ത്വന ഭവനില്‍ നടന്ന വിരുന്ന് മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എല്ലാമതങ്ങളിലേയും കാതലായ തത്വം കരുണയാണെന്നും രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു മതത്തിലേയും വിശ്വാസികള്‍ അല്ലെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. എം എസ് എസ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം ആമുഖ പ്രഭാഷണം നടത്തി. ചെറുശ്ശേരി വിവേകാനന്ദ സേവ കേന്ദ്രം മഠാധിപതി മുഖ്യാതിഥിയായിരുന്നു. കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം റംസാന്‍ സന്ദേശം നല്‍കി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ ഹാരിഷ് എം. എച്ച് ,വിഷന്‍, ഇരിങ്ങാലക്കുട ഡി വൈ എസ് പി ജി വേണു , വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു.എം എസ് എസ് ഇരിങ്ങാലക്കുട യൂണിറ്റ് വൈസ് പ്രസിഡന്റ് ഷെയ്ക്ക് ദാവൂദ് സ്വാഗതവും സെക്രട്ടറി പി എ നസീര്‍ നന്ദിയും പറഞ്ഞു

 

Advertisement