അരിമ്പൂരിൽ ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് പടിയൂർ സ്വദേശി മരിച്ചു

25

തൃശൂർ :വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കടുത്തത് ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോടാക്സി ഡ്രൈവർ മരിച്ചു. പടിയൂർ സ്വദേശി ചളിങ്ങാട് വീട്ടിൽ സുകുമാരൻ മകൻ ജിത്തു (28) ആണ് മരിച്ചത്. 3 പേർക്ക് ഗുരുതര പരിക്കേറ്റു.ജിത്തുവിന്റെ ഭാര്യ തളിക്കുളം യത്തീംഖാനക്കു സമീപം താമസിക്കുന്ന നീതു ( 23) മകൻ അദ്രിനാഥ്(3), നീതുവിന്റെ പിതാവ് ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ യായിരുന്നു അപകടം.രോഗിയുമായി പോയിരുന്ന പുത്തൻപിടിക പാദുവ ആശുപത്രിയിലെ ആംബുലൻസും തൃശൂർ ഭാഗത്ത് നിന്നു വന്നിരുന്ന ഓട്ടോ ടാക്സിയും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു.

Advertisement