എല്‍.ഡി.എസ്.എഫ്( ഇടതുപക്ഷ ജനാധിപത്യ വിദ്യാര്‍ത്ഥി മുന്നണി) ഇരിങ്ങാലക്കുട നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍

313

ഇരിഞ്ഞാലക്കുട :തൃശൂര്‍ പാര്‍ലിമെന്റെ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഃ രാജാജി മാത്യൂ തോമസിന്റെ വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി  കെ.ജെ ജോയ്‌സ് പറഞ്ഞു. ഭരണത്തിലേറിയ അന്ന് മുതല്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുത്ത സര്‍ക്കാരാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ പ്രമുഖമായ യൂണിവേഴ്‌സിറ്റികളെയെല്ലാം അവര്‍ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ്. അതിനെതിരെയെല്ലാം വിദ്യാര്‍ത്ഥി രോഷം ഉയരുന്ന ഈ സാഹചര്യത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി സഃ വിഷ്ണു പ്രഭാകര്‍ അദ്ധ്യക്ഷനായി. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സഃ ശ്യാംകുമാര്‍ പി.എസ് സ്വാഗതം പറഞ്ഞു. മനോജ് കുമാര്‍, നിജു വാസു, മിഥുന്‍ പോട്ടക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
എല്‍.ഡി.എസ്.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി ശ്യാംകുമാറിനേയും പ്രസിഡന്റായി വിഷ്ണു പ്രഭാകറിനേയും അമ്പത്തിയൊന്നംഗ എക്‌സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.

Advertisement