മയിലുകള്‍ കൃഷി കൊത്തിനശിപ്പിക്കുന്നതായി പരാതി

466

താണിശ്ശേരി: സ്ഥിരമായി എത്തുന്ന മയിലുകള്‍ കൃഷി കൊത്തി നശിപ്പിക്കുന്നതായി പരാതി. താണിശ്ശേരി മുസ്ലീം പള്ളിക്ക് വടക്കുഭാഗത്ത് ഇഴുവന്‍ പറമ്പില്‍ ഉണ്ണികൃഷ്ണന്റെ വസതിയിലാണ് ഒരാഴ്ചയായി നാലുമയിലുകള്‍ ശല്യമായിരിക്കുന്നത്. ആദ്യമൊക്കെ പറമ്പില്‍ മയിലുകള്‍ കണ്ടപ്പോള്‍ കുടുംബം സന്തോഷിച്ചെങ്കിലും ഇപ്പോള്‍ ഇവ തലവേദനായായി തിര്‍ന്നതായി നാട്ടുകാരും വീട്ടുകാരും പറയുന്നു. വീട്ടിലെ കായ, പയറ്, ചേമ്പ്, പാടങ്ങളിലെ നെല്ല് ഇവയെല്ലാം മയില്‍കൂട്ടം കൊത്തി കേടുവരുത്തുകയാണ്. ഇവ എവിടെ നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണോ പോകുന്നതെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ കൃഷികള്‍ രക്ഷിക്കാന്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കണമെന്നാണ് അധികാരികളോട് നാട്ടുകാരുടെ ആവശ്യം.

Advertisement