എന്‍ .എസ് .എസ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

388

പുല്ലൂര്‍: അവിട്ടത്തൂര്‍ LBSM ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം ‘പച്ചിലക്കുട്ടം’ സപ്തദിന സഹവാസ ക്യാമ്പ് പുല്ലൂര്‍ S.N. B. Sസമാജം എല്‍ .പി .സ്‌കൂളില്‍ ആരംഭിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: എ.വി.രാജേഷ് പതാക ഉയര്‍ത്തി മുതിര്‍ന്ന കര്‍ഷക സരള ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ തോമസ് തത്തംപ്പിള്ളി, മുരിയാട് പഞ്ചായത്തംഗങ്ങളായ അജിത രാജന്‍, പ്രശാന്ത് കെ.പി., തോമസ് തെകലത്ത് ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, ബെന്നി വില്‍സന്റ്, എ.സി.സുരേഷ്, പ്രോഗ്രാം ഓഫീസര്‍ ഡി.ഹസിത, കെ.ആര്‍.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് 28 ന് സമാപിക്കും.

 

Advertisement