Home 2018
Yearly Archives: 2018
പുതിയ ഡോക്ടര്‍ വേണമെന്ന ആവശ്യം ഉയര്‍ന്ന കാട്ടൂര്‍ ഗവ. ആശുപത്രിയിലെ സൂപ്രണ്ട് സ്ഥലം മാറിപോയി
കാട്ടൂര്‍ : ഗവ. ആശുപത്രിയില്‍ പുതിയ ഡോക്ടറടക്കം കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കിടത്തി ചികില്‍സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി
ജനകീയ സംരക്ഷണ സമിതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരം ശക്തമാക്കുന്നതിനിടെ ആശുപത്രിയിലെ സൂപ്രണ്ട് സ്ഥലം മാറി...
വാരിയര്‍സമാജം ജില്ലാ സമ്മേളനം നടത്തി
തൃശ്ശൂര്‍ : സമസ്ത കേരള വാരിയര്‍സമാജം ജില്ലാ കണ്‍വെന്‍ഷന്‍ സമാജം സംസ്ഥാന പ്രസിഡന്റ് പി.വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.വി.ധരൂധരന്‍ അദ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രകുമാര്‍ സംഘടനാപ്രവര്‍ത്തനത്തെകുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ചിത്രക്കാരന്‍ ഇ.രുദ്രവാരിയരെ...
പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് കാര്‍മ്മല്‍ ആശ്രമാംഗമായ വൈദീകന്‍ ആന്റണി പയ്യപ്പിള്ളി സി.എം.ഐ.(74) നിര്യാതനായി
ഇരിങ്ങാലക്കുട: പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് കാര്‍മ്മല്‍ ആശ്രമാംഗമായ വൈദീകന്‍ ആന്റണി പയ്യപ്പിള്ളി സി.എം.ഐ.(74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍.
അപൂര്‍വ്വരോഗം ബാധിച്ച ഗൃഹനാഥന്‍ കാരുണ്യം തേടുന്നു
ഇരിങ്ങാലക്കുട : അപൂര്‍വ്വരോഗം ബാധിച്ച് ശരീരം തളര്‍ന്ന പുല്ലൂര്‍ ആനുരുളി സ്വദേശി ചേന്നത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥന്‍ (56) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.ജി.ബി.എസ്. എന്ന ഞരമ്പിനെ കൊല്ലുന്ന രോഗം മൂലം കഴിഞ്ഞ 2 മാസമായി...
കാട്ടൂര്‍ എസ്.ഐ ഇ.ആര്‍.ബൈജുവിനെ അഭിന്ദിച്ചു
കാട്ടൂര്‍ : മികച്ച സേവനത്തിന് ഡി.ജി.പി യുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ച കാട്ടൂര്‍ എസ്.ഐ ഇ.ആര്‍ ബൈജുവിന് കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ്,പ്രതിപക്ഷ...
പ്രവാസി അസോസിയേഷന്‍ ‘സംഗമം കൂട്ടായ്മ’ സഹായ ധനം വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ബഹറിന്‍ പ്രവാസി അസോസിയേഷന്‍ 'സംഗമം ഇരിങ്ങാലക്കുട' യുടെ നേതൃത്വത്തില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് ചികിത്സാ സഹായവും ധനസഹായവും വിതരണം ചെയ്തു.ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ. കെ...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി നിലനിര്‍ത്തിയാല്‍ മതിയായിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നാട്ടുകാരോടുള്ള അവഹേളനം :തോമസ് ഉണ്ണിയാടന്‍
ഇരിങ്ങാലക്കുട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തി ഇതിലേക്ക് ഫണ്ടും തസ്തികകളും അനുവദിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി തന്നെ നിലനിര്‍ത്തിയാല്‍ മതിയായിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഈ നാട്ടുകാരോടുള്ള...
ആഗസ്റ്റ് 15 സ്വാതന്ത്ര്യ സംഗമം: മുരിയാട്, മാപ്രാണം ഡി.വൈ.എഫ്.ഐ മേഖലാ ജാഥകള്‍ സമാപിച്ചു
ഇരിങ്ങാലക്കുട- 'ഇന്ത്യ അപകടത്തില്‍ പൊരുതാം നമുക്കൊന്നായ് ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ. ആഗസ്റ്റ് 15 ന് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ സന്ദേശം വിളിച്ചറിയിച്ചു കൊണ്ടുള്ള മുരിയാട്, മാപ്രാണം...
ഓണത്തിനു മിഴിവേകാന്‍ ശ്രീ കണ്‌ഠേശ്വരം ഓട്ടോ ബ്രദേര്‍സ്സ് കൂട്ടായ്മ
ശ്രീ കണ്‌ഠേശ്വരം ഓട്ടോ ബ്രദേര്‍സ്സ് കൂട്ടായ്മയുടെ ഈ കൊല്ലത്തെ ഓണാഘോഷം 22-08-18 രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ശ്രീ കണ്‌ഠേശ്വരം മൈതാനത്തില്‍ സംഘടിപ്പിക്കുന്നു അന്നേ ദിവസം നൂറ്റമ്പതോളം വരുന്ന നിര്‍ദ്ധനരായ...
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഹാഡ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു
വെള്ളാങ്ങല്ലൂര്‍ - വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക ഉത്പാദന ഉപാധികളുടെ സംഭരണ വിതരണ കേന്ദ്രത്തിനായി ഹില്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സിയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹാഡ വിപണനകേന്ദ്രം ഇരിങ്ങാലക്കുട എം. എല്‍. എ പ്രൊഫ....
ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം
കോണത്തുകുന്ന്: ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഔഷധക്കഞ്ഞി വിതരണവും നടന്നു. രഘുപതി എമ്പ്രാന്തിരി, കൊടുങ്ങല്ലൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കര്‍ക്കിടകമാസം അവസാനിക്കുന്നതുവരെ എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ രാമായണപാരായണവും...
കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സപര്യ അംഗന്‍വാടിയില്‍ മുലയൂട്ടല്‍വാരം ദിനാചരണം നടത്തി
കാട്ടൂര്‍- കാട്ടൂര്‍ 5-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 70-ാം നമ്പര്‍ സപര്യ അംഗന്‍വാടിയില്‍ മുലയൂട്ടല്‍വാരം ദിനാചരണം നടത്തി. വാര്‍ഡ് മെമ്പര്‍ ധീരജ് തേറാട്ടില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടീച്ചര്‍ നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു. നീന...
തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള അടിയന്തിര നടപടി വേണമെന്ന് താലൂക്ക് വികസന സമിതി
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ അമിതവേഗം മൂലം അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനുള്ള അടിയന്തരി നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് താലൂക്ക്...
നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു
ഇരിങ്ങാലക്കുട: നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു. ഇരിങ്ങാലക്കുട നെടുംപറമ്പില്‍ ഫാര്‍മസി ഉടമയാണ്. ഭാര്യ: പരേതയായ ഡോ.കെ.ലീലാമ്മ ( മുന്‍ ഇരിങ്ങാലക്കുട ചീഫ് മെഡിക്കല്‍ ഓഫീസര്‍). മക്കള്‍: ഡോ.എല്‍.സിന്ധു ( ജില്ലാ മെഡിക്കല്‍ ഓഫീസര്‍,...
പൊഞ്ഞനം കല്ലട പരേതനായ രാഘവന്റെ ഭാര്യ വിലാസിനി(83)നിര്യാതയായി.
കാട്ടൂര്‍ : പൊഞ്ഞനം കല്ലട പരേതനായ രാഘവന്റെ ഭാര്യ വിലാസിനി(83)നിര്യാതയായി. സംസ്‌കാരം നടത്തി. മകള്‍: ശശികല. മരുമകന്‍: കൊച്ചുരാമന്‍.പേരക്കുട്ടി: രാഗേഷ്(ടിസിവി ഇരിങ്ങാലക്കുട റിപ്പോര്‍ട്ടര്‍)
ക്രൈസ്തവര്‍ക്കു നേരെയുള്ള സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടുക : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : ക്രൈസ്തവര്‍ക്ക് നേരെ ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കല്ലേറ്റുംകര പാക്‌സില്‍ നടന്ന വൈദിക സംഗമത്തിലാണ് ബിഷപിന്റെ ആഹ്വാനം. ക്രൈസ്തവ...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ ഈ അദ്ധ്യയനവര്ഷം രണ്ടു ബിവോക് ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.1.അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് 2.മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് യുജിസിയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള എയ്ഡഡായ...
കാറളം ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം
കാറളം : പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം നടത്തി.വാര്‍ഡ് മെമ്പര്‍ കെ ബി ഷെമീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പര്‍ ഷംല അസീസ് ഉദ്ഘാടനം ചെയ്തു. പ്രേമന്‍ - പൊന്നാരി '...
ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലയിലെ ആദ്യ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍
ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായി ജില്ലയിലെ ആദ്യമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍.കെട്ടിടത്തിന്റെ പുറംമോടികള്‍ ഭംഗിയായി നിര്‍വഹിച്ചുവെങ്കില്ലും...
ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷന്റെ കൈവശമിരുന്ന കച്ചേരി വളപ്പിലെ കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ കിട്ടി.
ഇരിങ്ങാലക്കുട :ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷനും MACT യുമായും വര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കിട്ടി. 2008-ല്‍ ഇരിങ്ങാലക്കുട കോടതി അതിന്റെ 125-ാം വാര്‍ഷികം കൊണ്ടാടി. ഇപ്പോള്‍ 135 വര്‍ഷം ആയി...