ആഗസ്റ്റ് 15 സ്വാതന്ത്ര്യ സംഗമം: മുരിയാട്, മാപ്രാണം ഡി.വൈ.എഫ്.ഐ മേഖലാ ജാഥകള്‍ സമാപിച്ചു

881

ഇരിങ്ങാലക്കുട- ‘ഇന്ത്യ അപകടത്തില്‍ പൊരുതാം നമുക്കൊന്നായ് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ. ആഗസ്റ്റ് 15 ന് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ സന്ദേശം വിളിച്ചറിയിച്ചു കൊണ്ടുള്ള മുരിയാട്, മാപ്രാണം മേഖലാ ജാഥകള്‍ സമാപിച്ചു. മുരിയാട് മേഖലാ ജാഥ ബ്ലോക്ക് ജോ: സെക്രട്ടറി ആര്‍.എല്‍.ജീവന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ശരത്ത് ചന്ദ്രന്‍ വൈ. ക്യാപ്റ്റന്‍ കെ.കെ.രാമദാസ്, മാനേജര്‍ പി.എസ്.സൂര്യ, വി.ആര്‍.രാഹുല്‍, ടി.വി.വല്‍സന്‍, ടി.ബി.കൃഷ്ണദാസ്, സനീഷ്, തോംസണ്‍ ആന്റോ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സമാപന പൊതുസമ്മേളനം സി.പി.ഐ.(എം) ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.
മാപ്രാണം മേഖലാ ജാഥ ബ്ലോക്ക് വൈ. പ്രസിഡണ്ട് പി.കെ.മനുമോഹന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ മായ മഹേഷ്, വൈ. ക്യാപ്റ്റന്‍ കെ.ഡി.യദു, മാനേജര്‍ ടി.ഡി.ധനേഷ് പ്രിയന്‍, ശാലിനി സദാനന്ദന്‍, പി.എം.നന്ദു ലാല്‍, പി.ബി.ഷോയൂബ്, കെ.കെ.അഭിജിത്ത്, അനൂപ് സുലൈമാന്‍, അഗീഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സമാപന സമ്മേളനം എസ്.എഫ്.ഐ ഏരിയ പ്രസിഡണ്ട് വിഷ്ണു പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

 

Advertisement