Home 2018
Yearly Archives: 2018
ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 ന്
ആറാട്ടുപുഴ: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 നാണ്. 24 ദേവിദേവന്മാര്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്നും എഴുന്നള്ളിച്ചുവന്നിരുന്നു. തൃശ്ശൂര്‍ പൂരത്തിലെ പങ്കാളികളും നെന്മാറ...
ബജറ്റ് ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ യു. ഡി. എഫ്. അംഗം സോണിയ ഗിരി നടത്തിയ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി.
ഇരിങ്ങാലക്കുട : ബജറ്റ് ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ യു. ഡി. എഫ്. അംഗം സോണിയ ഗിരി നടത്തിയ പരാമര്‍ശം എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. യു. ഡി. എഫ്....
തെരിവുവിളക്കുകള്‍ മാറ്റുന്നതില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം
ഇരിങ്ങാലക്കുട: തെരിവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തി പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രതിപക്ഷനേതാവ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തിയത്. ഒന്ന്...
ഇരിങ്ങാലക്കുട ബഡ്ജറ്റ് : വികസന പ്രതീക്ഷ നല്‍കുന്നതെന്ന്-യുഡിഎഫ് : തനിയാവര്‍ത്തനമെന്ന്-എല്‍ഡിഎഫ് : ഭരണസമിതിയുടെ കെടുംകാര്യസ്ഥത വെളിവാക്കുന്നതെന്ന്-ബിജെപി
ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ നാടിന്റെ വികസനത്തിനു ഗുണകരമായ ബജറ്റാണെന്നു ഭരണപക്ഷമായ യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ബജറ്റുകളുടെ ഒരു തനിയാവര്‍ത്തനം മാത്രമാണ് ഈ വര്‍ഷത്തെ ബജറ്റെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. മുന്‍...
തിരുവുത്സവം : കൂടല്‍മാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവ നടത്തിപ്പ് സംബ്ദ്ധിച്ച് കൂടല്‍മാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ദേവസ്വം ഓഫീസില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു. ഉത്സവ നടത്തിപ്പുമായി...
വൈദ്യൂതി മുടങ്ങും
പടിയൂര്‍ : 11 കെ വി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പടിയൂര്‍ പോത്താനി,മണികണ്ഠമന്ദിരം,കല്ലംത്തറ,എടത്തിരിഞ്ഞി,എച്ച് ഡി പി സമാജം സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ 28-03-2013 ബുധനാഴ്ച്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ...
ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും ശിക്ഷിച്ചു.
ഇരിങ്ങാലക്കുട : ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും 5 വര്‍ഷം കഠിനതടവിനും 60,000 രുപ പിഴയൊടുക്കുവാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ...
യുത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ടിനെ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചു
കാട്ടൂര്‍ : യുത്ത് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ട് കിരണ്‍ ഒറ്റാലി കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിററി ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തില്‍ തലയ്ക്കും ശരീരത്തിലും...
മുരിയാട് പഞ്ചായത്തില്‍ 30.58 (കോടി) ബഡ്ജറ്റ് അവതരിപ്പിച്ചു.
മുരിയാട് : ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് നവകേരള മിഷന്റെ ഭാഗമായിള്ള ലൈഫ്മിഷനും, ഹരിത കേരള മിഷനും പ്രാധാനം കൊടുത്ത് കൊണ്ട് ഭവനത്തിനും,കുടിവെള്ളത്തിനും, കൃഷിക്കും,ശുചിത്വത്തിനും മുന്‍ഗണന കൊടുത്തുകൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത് 30,58, 72444രൂപ...
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകവുമായി ജോഷി ആന്റണി
ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകത്തില്‍ വേഷമിടുകയാണ് ചേലൂര്‍ സ്വദേശി ജോഷി ആന്റണി. ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ഒറ്റയാന്‍ നാടകം രണ്ടു വര്‍ഷത്തിനുള്ളില്‍ നൂറു വേദികള്‍...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍ത്തിയാക്കിയ റിസര്‍ച്ച് കോംപ്ലക്‌സ്- ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ റിസര്‍ച്ച് ബ്ലോക്ക്- പ്രവര്‍ത്തനത്തിനൊരുങ്ങി. ഇന്ന് രാവിലെ (27.3.2018) 10 മണിയ്ക്ക്...
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ പിതൃസഹോദരന്‍ കുഞ്ഞുവറീത് നിര്യാതനായി.
ഇരിങ്ങാലക്കുട : ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ പിതൃസഹോദരനും റിട്ട.പിഡ്യുഡി എഞ്ചിനിയറുമായ പുല്ലൂര്‍ ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍(കൊടിവളപ്പില്‍) ദേവസി മകന്‍ കുഞ്ഞുവറീത്(96) നിര്യാതനായി.സംസ്‌ക്കാരം 28-03-2018 ബുധനാഴ്ച്ച രാവിലെ 10.30 ന് പുല്ലൂര്‍ സെന്റ്...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന കുതിപ്പിനൊരുങ്ങുന്നു.
ഇരിഞ്ഞാലക്കുട : ഒട്ടേറെ പദ്ധതികളുമായി ജനറല്‍ ആശുപത്രി വികസന കുതിപ്പിനൊരുങ്ങുന്നു.ദിനംപ്രതി നൂറുകണക്കിനു നിര്‍ധന രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ചെലവഴിക്കുന്നതിനോടൊപ്പം സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായങ്ങളും ആശുപത്രിയുടെ...
മോഷണ കേസ് പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട : ഐക്കരകുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും ജനലും വാതിലും പൊളിച്ച് ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി.തിരുന്നല്‍വേലി സ്വദേശി കാളിമുത്തു (കാളപ്പന്‍) എന്നയാളെയാണ്...
കച്ചേരിപ്പറമ്പില്‍ തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.
ഇരിങ്ങാലക്കുട : ഏറെ നാളുകളുടെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം കൂടല്‍മാണിക്യം ദേവസ്വത്തിന് തിരിച്ച് കിട്ടിയ ഭൂമിയായ മെയിന്‍ റോഡിലെ ആല്‍ത്തറക്ക് സമീപത്തെ കച്ചേരിപ്പറമ്പില്‍ തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...
മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുങ്ങിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.
ഇരിങ്ങാലക്കുട : സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.പൊറത്തുശ്ശേരി പല്ലന്‍ വീട്ടില്‍ ബെന്നി (49) ഇയാളുടെ കാമുകി തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ടു വീട്ടില്‍ വിനീത (45) എന്നിവരാണ്...
കൂടല്‍മാണിക്യം ഉത്സവകഥകളിക്ക് ഇക്കുറി കലാനിലയമില്ല :ദേവസ്വം നേരിട്ട് കഥകളി ഏല്‍പ്പിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി നടത്താന്‍ ഇക്കുറി ഉണ്ണായിവാരിയര്‍ കലാനിലയം ഇല്ല. ഉത്സവ ദിവസങ്ങളിലെ കഥകളിയുമായി ബന്ധപ്പെട്ട് കലാനിലയവും ദേവസ്വവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കലാനിലയം ഒഴിവായത്. 65 വര്‍ഷത്തോളം...
മോഷ്ടിച്ച വാഹനങ്ങള്‍ വില്‍പ്പന; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
ഇരിങ്ങാലക്കുട: അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളുടെ എഞ്ചിന്‍ നമ്പറും ചേസസ് നമ്പറും ഉപയോഗിച്ച് മോഷ്ടിച്ച വാഹനങ്ങളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും...
ആറാട്ടുപുഴ തറയ്ക്കല്‍ പൂരം മാര്‍ച്ച് 28ന്
ആറാട്ടുപുഴ: ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ തറക്കല്‍പ്പൂരം 28നാണ്. ആറാട്ടുപുഴ ശാസ്താവ് തറയ്ക്കല്‍പ്പൂരത്തിന്‍ നാള്‍ രാവിലെ എട്ടുമണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നള്ളിച്ചെന്നാല്‍ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നില്‍ക്കുന്നു. ആ...
തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ കൂടിയാട്ടം ആചാര്യന്‍ വേണുജിയുടെ നവരസ സാധന പ്രഭാഷണത്തിന് അഭിനന്ദനം.
ഇരിങ്ങാലക്കുട : ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയൊട്ടുക്ക് സംഘടിപ്പിച്ചു വരുന്ന തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ കൂടിയാട്ടം ആചാര്യന്‍ വേണുജി നവരസ സാധനയെ കുറിച്ച് നടത്തിയ സോദാഹരണ പ്രഭാഷണത്തിന് നാടക പണ്ഡിത...