ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും ശിക്ഷിച്ചു.

718
ഇരിങ്ങാലക്കുട : ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും 5 വര്‍ഷം കഠിനതടവിനും 60,000 രുപ പിഴയൊടുക്കുവാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ ശിക്ഷിച്ചു. മേലൂര്‍ വില്ലേജില്‍ കുന്നപ്പിളലി തട്ടാംവ്ളകത്ത് വീട്ടില്‍ മനോഹരന്റെ ഭാര്യ വത്സല(40) ആത്മഹത്യ കേസിലാണ് ഭര്‍ത്താവ് മനോഹരന്‍, മാതാവ് തങ്ക എന്നിവരെ ആത്മഹത്യ പ്രേരണയ്ക്ക് 5 വര്‍ഷം കഠിന തടവിനും 30,000രുപ വീതം പിഴയൊടുക്കുവ്നും സ്ത്രീപീഢനത്തിന് 2 വര്‍ഷം കഠിന തടവിനും 10,000രുപ വീതം പിഴയൊടുക്കുവാനും ശിക്ഷിച്ചത്. ആദ്യ വിവാഹം നിലവിലിരിക്കെ രണ്ടാം വിവാഹം ചെയ്തതിന് മനോഹരനെ 3 വര്‍ഷം കഠിന തടവിനും 20,000രുപ പിഴയൊടുക്കുവാനും ശിക്ഷിചച്ചിട്ടുണ്ട്. മനോഹരന്റെ ആദ്യ വിവാഹം നിലവിലിരിക്കെ അത് മറച്ചു വച്ചാണ് മരണപ്പെട്ട വത്സലയെ വിവാഹം കഴിച്ചത്. എന്നാല്‍ വത്സലയെ വേലക്കാരി എന്ന നിലയില്‍ നാട്ടില്‍ പ്രചരിപ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്യു. മാത്രമല്ല മനോഹരന്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചപ്പോഴാണ് മനം നൊന്ത് വത്സല വിശം കഴിച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യുഷന്‍ കേസ്. പ്രോസിക്യുഷനു വേണ്ടി അഡീഷ്ണല്‍ പബ്ളിക് പ്രോസിക്യുട്ടര്‍ പി.ജെ..ജോബി ഹാജാരായി
Advertisement