മുരിയാട് -ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കുടുംബശ്രീ -വാര്‍ഷികം നടത്തി.

606

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ‘തുഷാര കുടുംബശ്രീയുടെയും ,പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സ്വയം സഹായ സംഘത്തിന്റെയും സംയുക്ത വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിത രാജന്‍ ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ,ഭരണസമിതി അംഗങ്ങള്‍ പി ആര്‍ മണി ,സി ഡി എസ് അംഗം അംബിക മാധവന്‍ ,പി വി രാജേഷ്,തുടങ്ങിയവര്‍ സംബന്ധിച്ചു.ഇന്ദിര ശശി ,ബിജി മോള്‍ ബിജു എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.പത്മിനി ഭയാനന്ദന്‍ ,വിനോദിനി വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement