തെരിവുവിളക്കുകള്‍ മാറ്റുന്നതില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം

482
Advertisement

ഇരിങ്ങാലക്കുട: തെരിവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തി പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രതിപക്ഷനേതാവ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തിയത്. ഒന്ന് മുതല്‍ പത്തുവരേയും 41 മുതല്‍ 30 വരേയും ഡിവിഷനുകളാണ് ആദ്യഘട്ടത്തില്‍ തെരിവുവിളക്ക് മാറ്റി സ്ഥാപിക്കാന്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വത്സല ശശിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും ചെയര്‍പേഴ്സനും ചേര്‍ന്ന് ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നെന്ന് ശിവകുമാര്‍ ആരോപിച്ചു. ഇതനുവദിക്കാന്‍ സാധിക്കില്ലെന്നും നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ ലൈറ്റ് മാറ്റി സ്ഥാപിച്ചാല്‍ മതിയെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേസമയം ചെയര്‍പേഴ്സന്റെ ചേംബറിലുണ്ടായിരുന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസുമായി ഈ വിഷയത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് വിഷയം പിന്നിട് ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന ചെയര്‍പേഴ്സന്റെ ഉറപ്പില്‍ പ്രതിപക്ഷാംഗങ്ങള്‍ തിരിച്ചുപോയി.

Advertisement