ഇപ്പോള്‍ കിട്ടിയ വാര്‍ത്ത -ഇരിങ്ങാലക്കുടയിലെ മൂന്നാമത്തെ റോഡപകടത്തില്‍ ഒരു മരണം കൂടി

3736
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ സഹകരണാശുപത്രിക്കു സമീപം കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നടവരമ്പ് പുളിയത്തുപ്പറമ്പുപറമ്പില്‍ ശശീന്ദ്രന്റെ ഭാര്യ ഷീല (48) മരണപ്പെട്ടു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷീല ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം നടന്നത്.അപകടത്തെ തുടര്‍ന്ന് തെറിച്ച് വീണ് ഷീലയുടെ ദേഹത്ത് കൂടി ബസ്സ് കയറിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് .ഇരിങ്ങാലക്കുടയില്‍ റോഡപകടത്തില്‍ ഇന്ന് മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

Advertisement