സഹകരണാശുപത്രിക്ക് സമീപം റോഡപകടം -താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് മരണപ്പെട്ടു

2586

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ സഹകരണാശുപത്രിക്കു സമീപം കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നടവരമ്പ് പുളിയത്തുപ്പറമ്പുപറമ്പില്‍ ശശീന്ദ്രന്റെ ഭാര്യ ഷീല (48) മരണപ്പെട്ടു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷീല ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് 7 മണിയോടുകൂടി സംഭവം നടന്നത്.കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പോകുകയായിരുന്ന ബസ്സിനു പുറകില്‍ സ്‌കൂട്ടര്‍ തട്ടി തെറിച്ചു വീണ ഷീലയുടെ ദേഹത്ത് കൂടി ബസ്സ് കയറുകയായിരുന്നു.ഭര്‍ത്താവ് ശശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.മക്കള്‍ ശ്രീജിത്ത് ,സത്യജിത്ത് .ഇരിങ്ങാലക്കുടയില്‍ റോഡപകടത്തില്‍ ഇന്ന് മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Advertisement