അഖിലകേരള ഡോണ്‍ബോസ്‌കോ ഇന്റര്‍ സ്‌കൂള്‍ ഹാന്‍ഡ് ബോളിന് പരിസമാപ്തി

325

ഇരിങ്ങാലക്കുട-നവംബര്‍ 24,25 തിയ്യതികളിലായി ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ വച്ചു നടന്ന അഖില കേരള ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനമായി .കേരളത്തിലെ പ്രഗത്ഭരായ 16 സ്‌കൂള്‍ ടീമുകള്‍ മാറ്റുരച്ച ഡോണ്‍ബോസ്‌കോ ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആളൂര്‍ എച്ച് എസ് എസ് മുരിങ്ങത്തുപ്പറമ്പില്‍ കൊച്ചുദേവസ്സി എവര്‍ റോളിംഗ് ട്രോഫിക്ക് അര്‍ഹരായി.ആതിഥേയരായ ഡോണ്‍ബോസ്‌കോ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് റണ്ണറപ്പിനുള്ള ഡോണ്‍ബോസ്‌കോ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ എവര്‍ റോളിംഗ് കരസ്ഥമാക്കിയത് .വടക്കുംഞ്ചേരി യൂണിയന്‍ ബാങ്ക് മുന്‍ മാനേജര്‍ ലാസര്‍ മുരിങ്ങത്തുപ്പറമ്പില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചത് .പി ടി എ പ്രസിഡന്റ് തിലകന്‍ ഇ കെ അധ്യക്ഷനായിരുന്ന സമാപന സമ്മേളനത്തില്‍ ഡോണ്‍ബോസ്‌കോ സെന്റര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍ സ്വാഗതമാശംസിച്ചു.ഡോണ്‍ബോസ്‌കോ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.കുര്യാക്കോസ് ശാസ്താംകല നന്ദി പ്രകടിപ്പിച്ചു.ചടങ്ങില്‍ ഡോണ്‍ബോസ്‌കോ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജെയ്‌സണ്‍ മുളവരിക്കല്‍ ആത്മീയാചാര്യന്‍ ഫാ.ജോസിന്‍ താഴേത്തട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു

Advertisement