തൃശൂർ ജില്ലയിൽ 757 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 757 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 6) കോവിഡ്-19 സ്ഥിരീകരിച്ചു. 380 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂർ സ്വദേശികളായ 171 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17820 ആണ്. അസുഖബാധിതരായ 9879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 748 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 7 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ചൊവ്വാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 5, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 2, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 1.മറ്റ് സമ്പർക്ക കേസുകൾ 704 കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 8 പേർക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 56 സ്ത്രീകളും 10 വയസ്സിന് താഴെ 19 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-314, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-41, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-70, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 67, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-208, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-81, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-187, സി.എഫ്.എൽ.ടി.സി കൊരട്ടി-45, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–248, സി.എഫ്.എൽ.ടി.സി നാട്ടിക-758, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-116, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-77, ജി.എച്ച് തൃശൂർ-44, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-43, ചാലക്കുടി താലൂക്ക് ആശുപത്രി-18, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച്. ഇരിങ്ങാലക്കുട-15, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-60, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-92, മദർ ആശുപത്രി-18, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-16, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-2, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2, സെന്റ് ആന്റണിസ് പഴുവിൽ-3, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-8, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-11, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.4336 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 530 പേർ ചൊവ്വാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 288 പേർ ആശുപത്രിയിലും 242 പേർ വീടുകളിലുമാണ്. ചൊവ്വാഴ്ച 3051 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3826 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 174603 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ചൊവ്വാഴ്ച 550 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 86531 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 98 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 478 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img