കൂത്ത് പറമ്പ് രക്തസാക്ഷി ദിനത്തില്‍ വര്‍ഗ്ഗീയത ഉച്ചാടന സദസ്സ് സംഘടിപ്പിച്ചു

619

ഇരിങ്ങാലക്കുട-ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയില്‍ വര്‍ഗ്ഗീയത ഉച്ചാടന സദസ്സ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സോന കെ കരീം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ വര്‍ഗ്ഗീസ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, ആര്‍.എല്‍.ശ്രീലാല്‍, വി.എ.അനീഷ്, സി.യു.അനീഷ് എന്നിവര്‍ സംസാരിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച യുവജന മാര്‍ച്ചിന് വി.എം.കമറുദ്ദീന്‍, പി.കെ. മനുമോഹന്‍, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, ടി.വി.വിനീഷ, അതീഷ് ഗോകുല്‍, പി.എം. സനീഷ്, എം.എസ്.സഞ്ജയ്, സാരംഗി സുബ്രമണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement