ഇരിങ്ങാലക്കുട രൂപത മാതൃസംഗമം തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്നു

441

ഇരിങ്ങാലക്കുട-തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ചര്‍ച്ച് മാതൃവേദിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത മാതൃസംഗമം തുറവന്‍കുന്ന് സ്‌നേഹതീരം ഹാളില്‍ നടന്നു.രൂപത മാതൃവേദി പ്രസിഡന്റ് ജാര്‍ളി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.രൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ ആമുഖപ്രസംഗവും തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാ.ഡേവിസ് കിഴക്കുംതല അനുഗ്രഹപ്രഭാഷണവും നടത്തി.ബാബു അക്കരക്കാരന്‍ ,സിസ്റ്റര്‍ ജിത സി എസ് സി ,അനില്‍ വര്‍ഗ്ഗീസ് ,സിസ്റ്റര്‍ ജെസ്റ്റ് സി എസ് സി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ഫൊറോന മാതൃവേദി പ്രസിഡന്റ് മേരി ഫ്രാങ്കോ സ്വാഗതവും തുറവന്‍കുന്ന് മാതൃവേദി പ്രസിഡന്റ് ലീലാമ്മ ആന്റണി നന്ദിയും പറഞ്ഞു

Advertisement