പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ

59

ഇരിങ്ങാലക്കുട : പ്രകൃതിവിരുദ്ധ പീഡനത്തിനു കാടുകുറ്റി അന്നനാട് സ്വദേശി കളരിക്കൽ വീട്ടിൽ അനൂപിനെ മാള പോലീസ് ഇരിഞ്ഞാലക്കുട സർക്കാർ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തു. അപ്പൂപ്പന്റെ കൂടെ ആശുപത്രിയിൽ പോയ കൊച്ചുമകനാണ് പീഡനത്തിന് ഇരയായത്. തന്റെ ഓട്ടോ ടാക്സിയിൽ വെച്ചാണ് കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയത്. 2021 ൽ ആണ് സംഭവം നടന്നത്. സംഭവം കുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ജൂലായിൽ മാള പോലീസിൽ പരാതി നൽകി. മാള എസ്എച്ച്ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതി പോലീസിനെ കബളിപ്പിച്ച് പ്രതി ചെന്നൈ വഴി ബഹറിനിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് മാള എസ്എച്ച്ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് ബഹറിനിൽ ഉള്ള മലയാളി അസോസിയേഷനുമായി ബന്ധപ്പെടുകയും പ്രതിയെ തന്ത്രപരമായി നാട്ടിൽ എത്തിച്ചു അറസ്റ്റ് ചെയ്യുകയും ആയിരുന്നു. എ എസ് ഐ മുഹമ്മദ് ബാഷി, എ എസ് ഐ കെ ആർ സുധാകരൻ, സീനിയർ സിപിഓ ജിബിൻ കെ ജോസഫ്, ജോബി എം എൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement