ഓൺലൈൻ പഠനത്തിനായി ഫോൺ നൽകി ഡി.വൈ.എഫ്.ഐ

39

കാക്കനാട്ട്: സുഭാഷിന്റെയും ബിനു സുഭാഷിന്റെയും മകന് ഓൺലൈൻ പഠനത്തിനായി ഫോൺ വേണമെന്നറിഞ്ഞ് ഡി വൈ എഫ് ഐ മാടായിക്കോണം സെൻ്റർ യൂണിറ്റ് ചേർന്ന് സ്വരുക്കൂട്ടിയ പൈസക്ക് ഫോൺ വാങ്ങി നൽകി.ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.ബി അനൂപ് കുട്ടിക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഫോൺ കൈമാറി .ഡി.വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ,സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം ദാസൻ കെ കെ, ബ്രാഞ്ച് സെക്രട്ടറി ശ്രീയേഷ്‌ കുറുപ്പത്ത്,ഡി.വൈ എഫ് ഐ മേഖല സെക്രട്ടറി കെ ഡി യദു,മേഖല പ്രസിഡന്റ് അജിത്ത് കൊല്ലാറ, മേഖല ട്രഷറർ നന്ദുലാൽ പി എം,യൂണിറ്റ് സെക്രട്ടറി ജിഷ്ണു സഹദേവൻ,യൂണിറ്റ് പ്രസിഡന്റ് നീതു യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ നിവിൻ, ഗൗതം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisement